ചടയമംഗലം : തൊഴിലുറപ്പ് സ്ഥലത്തുനിന്ന് മടങ്ങിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. പോരേടം സജീവ് വിലാസത്തിൽ രാജീവിനെ (37) ആണ് ചടയമംഗലം പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം തൊഴിലുറപ്പ് കഴിഞ്ഞ് വൈകീട്ട് അഞ്ചോടെ വീട്ടിലേക്ക് പോയ യുവതിയെയാണ് ഒഴിഞ്ഞ സ്ഥലത്തു വെച്ച് ഇയാൾ കയറിപ്പിടിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിക്കുകയായിരുന്നു. ചടയമംഗലം ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.