യു.പിയില്‍ ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കള്‍ തീകൊളുത്തി ; നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ലൈംഗികാതിക്രമത്തിനിരയായ യുവതിയെ പ്രതിയുടെ മാതാപിതാക്കൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ഉത്തർപ്രദേശിലെ മഹോബ കുൽപാഹർ സ്വദേശിയായ 30 വയസ്സുകാരിയാണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഝാൻസിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

അയൽക്കാരനായ യുവാവ് മർദിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ച് ശനിയാഴ്ചയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മാതാപിതാക്കൾ യുവതിയെ ആക്രമിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

യുവതിയെ വീട്ടിൽ കയറി ആക്രമിച്ച ഇവർ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിൽ യുവതിക്ക് മാരകമായി പൊള്ളലേറ്റു. യുവാവിനെതിരേ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവതി പോലീസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും യുവാവിന്റെ മാതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുൽപാഹർ എസ്.എച്ച്.ഒ മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...