കൊച്ചി : കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനും ഗൂഢാലോചന നടക്കുന്നതായി അക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപ് ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ്. ഭരണകക്ഷിയിലെ ചിലരെ ദിലീപ് സ്വാധീനിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ആദ്യഘട്ടത്തില്‍ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്റെ ഉന്നതതല ബന്ധം കേസ് അവസാനിപ്പിക്കാന്‍ കാരണമെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും നടി വ്യക്തമാക്കുന്നു. അന്വേഷണം ഇങ്ങനെയാണെങ്കില്‍ നീതി ലഭിക്കില്ലെന്നും, ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് നടി ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.
കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനും ഗൂഢാലോചന നടക്കുന്നതായി അക്രമിക്കപ്പെട്ട നടി
RECENT NEWS
Advertisment