വിജയ് ബാബുവിനെ തേടി കേരള പോലീസ് ജോർജിയയിലേക്ക് പോകും ; എംബസി വഴി താരത്തെ പൂട്ടാൻ പദ്ധതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്. വിജയ് ബാബുവിനെ കണ്ടെത്താനായി ജോര്‍ജിയന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.

വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വീണ്ടും യാത്രയ്‌ക്കായി എത്തിയാല്‍ അറിയിക്കണമെന്നും അന്വേഷണസംഘം എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോ‍ര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പോലീസിന്‍റെ ഈ നീക്കം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.

അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനാണ് യുവനടി താനുമായി ബന്ധമുണ്ടാക്കി​യതെന്നും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി ബ്ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വ്യക്തമാക്കിയാണ് വിജയ് ബാബു ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതി ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...