അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി ; കേസിന്റെ പിന്നാലെപോകാന്‍ ഞങ്ങള്‍ക്ക് ആരുമില്ലെന്ന് മധുവിന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25 ലേക്കാണ് വിചാരണ മാറ്റിയത്. കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത് മൂന്നാം തവണയാണ് വിചാരണ നടപടികൾ മാറ്റുന്നത്. നാല് വർഷത്തോളമായിട്ടും കേസിൽ വിചാരണ തുടങ്ങാത്തതിനെതിരേ മധുവിന്റെ കുടുംബവും രംഗത്തെത്തി. മകന് നീതി കിട്ടണമെന്ന് മധുവിന്റെ അമ്മ മല്ലി  പറഞ്ഞു.

കേസിന്റെ പിന്നാലെ പോകാനും സമ്മർദ്ദം ചെലുത്താനും ഞങ്ങൾക്ക് ആരുമില്ലെന്നും വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ മാത്രമുള്ള തങ്ങൾ എന്തുചെയ്യുമെന്നും മല്ലി ചോദിക്കുന്നു. 2018 ഫെബ്രുവരി 22നായിരുന്നു മാനസിക വിഭ്രാന്തിയുള്ള മധുവിനെ ആൾക്കൂട്ടം വിചാരണ നടത്തി അടിച്ചുകൊന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. മധുവിനെതിരേയുള്ള മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് സംഭവം വലിയ ചർച്ചയായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...