യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മഞ്ചേശ്വരം : യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) അറസ്റ്റിലായത്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും കുമ്പള എസ്‌.ഐ അനിഷും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഉപ്പള നയാബസാർ സ്വദേശിയായ മധ്യവയസ്കനെ മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

യുവതിയെ ഉപയോഗിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചാറ്റിങ്ങും പിന്നീട് ഫോൺ വഴി സംസാരിച്ച ശേഷം ഇതിന്റെ തെളിവുകൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാത്തതിനെ തുടർന്ന് നാലംഗ സംഘം ഇയാളെ കാറിൽ തട്ടിക്കൊണ്ട് പോയ ശേഷം മർദിക്കുകയും രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഉപ്പള മജൽ സ്വദേശികളായ മുഹമ്മദ് ഹയാസ്, ജാവിദ്, അറസ്റ്റിലായ മുഷാഹിദ് ഹുസൈൻ തുടങ്ങി നാലു പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...