25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപുള്ളി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയായി 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നയാള്‍ പിടിയിലായി. അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദിനെയാണ് മലപ്പുറം പോലീസ് തമിഴ്‌നാട്ടിലെ ഉക്കടയില്‍ നിന്ന് പിടികൂടിയത്. തമിഴ്‌നാട് കര്‍ണാടക, സംസ്ഥാനങ്ങളിലാണ് ഇയാളുടെ പേരില്‍ കേസുകള്‍ ഉള്ളത്.

പ്രതി വ്യത്യസ്ത പേരുകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇത്രയും നാളും. പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, എടവണ്ണ, തിരൂരങ്ങാടി, വാഴക്കാട് പോലീസ് സ്റ്റേഷനുകളിലും എറണാകുളം, തൃശൂര്‍ ജില്ലകളിലുമായി 15 കേസുകളുണ്ട്. അടുത്ത കാലത്തായി പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മലപ്പുറം ഡി.വൈ.എസ്.പി പ്രദീപിന്റെ നിര്‍ദേശ പ്രകാരം മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസും പ്രത്യേക അന്വേഷണ ടീം അംഗങ്ങളായ എസ്.ഐ. എം. ഗിരീഷ്, പി. സഞ്ജീവ്, ഐ.കെ. ദിനേഷ്, പി. മുഹമ്മദ് സലീം, കെ.പി ഹമീദലി, ജസീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...