കൂലിപ്പണി ചെയ്തുണ്ടാക്കിയ കാശ് പുല്ലാട് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു ; എല്ലാം നഷ്ടപ്പെട്ട് വത്സലയും കുടുംബവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൂലി വേലയ്ക്ക് പോയി കഷ്ടപ്പെട്ടുണ്ടാക്കിയ പണം കരുതലായി  പുല്ലാട് ബാങ്കില്‍  നിക്ഷേപിച്ചു. ഒടുവില്‍ പ്രതീക്ഷയെല്ലാം തെറ്റിച്ച് സഹകരണ ബാങ്ക് കൈമലര്‍ത്തി. സ്വപ്‌നങ്ങള്‍ എല്ലാം നശിച്ച് ജീവിതം ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് പുല്ലാട് സ്വദേശി  വത്സലയും കുടുംബവും. അടച്ചുറപ്പുള്ള വീട്, ചികിത്സ, മകന്‍റെ വിവാഹം അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. 1998 മുതൽ ചെറുതും വലുതുമായ തുക ബാങ്കിൽ നിക്ഷേപിച്ചു. അഞ്ച് വർഷമായി ഈ പണം ചോദിച്ച് ബാങ്കിൽ കയറി ഇറങ്ങി മടുത്തുവെന്ന് വത്സല പറയുന്നു. ഇന്ന് എല്ലാം നഷ്ടമായി തകര ഷീറ്റ് കൊണ്ട് മേഞ്ഞ ഷെഡ്ഡിൽ ജീവിതം കഴിച്ചുകൂട്ടുകയാണ് പുല്ലാട് സ്വദേശി വത്സലയും കുടുംബവും.

ഒത്തിരി കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ. ആരും തന്നതല്ല. എരിപൊരി വെയിലത്തു കിടന്ന് കഷ്ടപ്പെട്ടതാ. ഇപ്പോ ഞാന്‍ അസുഖക്കാരിയാണ്. എനിക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. പണം തിരികെ ചോദിച്ചപ്പോള്‍ നിങ്ങളെന്താ ചാവാന്‍ കിടക്കുകയാണോ എന്ന് സെക്രട്ടറി വഴക്ക് പറഞ്ഞു. അവര് പണം തരുന്നില്ല. ചെല്ലുന്നത് അവര്‍ക്ക് മുഷിവ് പോലെയാ. നമ്മള് പാവപ്പെട്ടവരായതുകൊണ്ട് തള്ളിക്കളയുവാ – വത്സല മാധ്യമങ്ങളോട് പ്രതികരിച്ചു. സഹകരണ മന്ത്രിക്ക് ഉൾപ്പെടെ പലവട്ടം പരാതി നൽകിയതാണ്. ഒന്നും നടന്നില്ല. ക്രമക്കേട് നടത്തിയ ബാങ്ക് സെക്രട്ടറി ഇപ്പോള്‍ സസ്പെൻഷനിലാണ്. ഒരു കോടിക്ക് രൂപയ്ക്ക് മേൽ ബാധ്യതയുള്ള ബാങ്കിപ്പോൾ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...