വ്യാജരേഖകളുണ്ടാക്കി സര്‍ക്കാര്‍പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജരേഖകളുണ്ടാക്കി സര്‍ക്കാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ശ്രീകുമാരി.ടി, ലക്ചറര്‍ ഹാരിസ് ചെറാപ്പുറത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശ്രീകുമാരി എറണാകുളം ഡയറ്റിലെ പ്രിന്‍സിപ്പലിന്റെ ചുമതലവഹിച്ചിരുന്ന കാലത്ത് നടത്താത്ത പരിപാടിയുടെ വ്യാജബില്ലുകള്‍ തയ്യാറാക്കി ട്രഷറിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ ചെലവുകള്‍ എന്ന രീതിയില്‍ സെമിനാറിന്റെ ഹാജര്‍ വിവരങ്ങള്‍, ബില്ലുകള്‍ എന്നിവ വ്യാജമായുണ്ടാക്കി ട്രഷറി വഴി മാറിയെടുക്കുന്നതിന് ശ്രമിച്ചു. ഇത്തരത്തില്‍ വ്യജരേഖയുണ്ടാക്കുന്നതിന് ഹാരിസ് ചെറാപുറത്ത് കൂട്ടുനിന്നെന്നും കണ്ടെത്തിയിരുന്നു. ഡയറ്റിലെ പരിപാടികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗത്തില്‍ അപാകങ്ങളുണ്ടാക്കിയതായും കണ്ടെത്തി. ഇവരുടെ പ്രവൃത്തികള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നതിനാല്‍ അച്ചടക്കനടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...