ഓൺലൈൻ ട്രേഡിങിലൂടെ പണം തട്ടിപ്പ് ; നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതികളെ സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി ജിബിൻ, കഴക്കൂട്ടം സ്വദേശി അനന്തു, പാലക്കാട്ടുകാരൻ രാഹുൽ കുറ്റ്യാടി സ്വദേശി അഭിനവ് എന്നിവരാണ് പിടിയിലായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെച്ചായിരുന്നു പ്രതികളെ പൊലീസ് പിടികൂടിയത്. പിടിയിലായവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ 8 സിം കാർഡുകൾ 9 എടിഎം കാർഡുകൾ, 8,40,000 രൂപ എന്നിവ കണ്ടെടുത്തു. സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. 2023 ഒക്ടോബറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ട്രേഡ് വെൽ എന്ന കമ്പനിയിൽ ഇടപാട് നടത്തുകയാണെങ്കിൽ വൻ തുക സർവീസ് ബെനഫിറ്റ് നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യം 10000 രൂപ വാങ്ങി കൃത്യമായി പണം തിരികെ നൽകും. വിശ്വാസം നേടിയെടുത്താൽ ആണ് തട്ടിപ്പിലേക്ക് കടക്കുക. പിന്നാലെ ഫോൺ നമ്പർ ഉപേക്ഷിച്ച് മുങ്ങും. സമാന രീതിയിൽ ഒട്ടേറെ പേർ പറ്റിക്കപ്പെട്ടു എന്നാണ് കണ്ടെത്തൽ. അനധികൃതമായി സമ്പാദിക്കുന്ന സിംകാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ ഇടപാടുകാരെ കണ്ടെത്തുന്നതെന്നും പോലീസ് കണ്ടെത്തുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...