നി​ക്ഷേ​പ​ക​രെ പ​റ്റി​ച്ച്‌ കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ ഫി​നാ​ന്‍സ് ഉ​ട​മ​യെ അ​റ​സ്റ്റ്​ ചെ​യ്യ​ണം : എ.​ഐ.​വൈ.​എ​ഫ്

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം : നി​ക്ഷേ​പ​ക​രെ പ​റ്റി​ച്ച്‌ കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ ഫി​നാ​ന്‍സ് ഉ​ട​മ​യെ അ​റ​സ്റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​വൈ.​എ​ഫ് ടി.​വി പു​രം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​പ്ര​ത്തു​ശ്ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ര്‍ച്ച്‌ ന​ട​ത്തി. ടി.​വി പു​ര​ത്തെ എ​സ്.​എ​ന്‍ ഫി​നാ​ന്‍സ് ഉ​ട​മ സ​ഹ​ദേ​വ‍‍െന്റെ പ​ള്ളി​പ്ര​ത്ത​ശ്ശേ​രി സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്‌ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക, തൈ​മു​റി അ​ശോ​ക‍ന്റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ സ​ഹ​ദേ​വ​നെ അ​റ​സ്റ്റ്​ ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തി​യ​ത്.

ബാ​ങ്കി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ​പോ​ലീ​സ് ത​ട​ഞ്ഞു. പോലീ​സു​മാ​യി ചെ​റി​യ പി​ടി​വ​ലി ഉ​ണ്ടാ​യെ​ങ്കി​ലും നേ​താ​ക്ക​ള്‍ ഇ​ട​പ്പെ​ട്ട് ഒ​ഴി​വാ​ക്കി. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗം കൂ​ടി​യാ​ണ്​ സ​ഹ​ദേ​വ​ന്‍. സി.​പി.​ഐ ജി​ല്ല കൗ​ണ്‍സി​ല്‍ അം​ഗം പി.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ഐ.​വൈ.​എ​ഫ് മേ​ഖ​ല പ്ര​സി​ഡ​ന്റ്​ അ​മ​ല്‍ കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​ഐ.​വൈ.​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജി ബി.​ഹ​ര​ന്‍, കെ.​കെ അ​നി​ല്‍കു​മാ​ര്‍, മേ​ഖ​ല സെ​ക്ര​ട്ട​റി എ.​കെ അ​ഖി​ല്‍, കെ.വി​ഷ്ണു, ശ്രീ​ജി ഷാ​ജി, എം.​ജെ ബ​ദ​രി​നാ​ഥ്, എം.​എ​സ് അ​നു​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തന കേസ് ; സസ്പെൻഷനെതിരെ എംആർ അജിത് കുമാർ നിയമനടപടിക്കെന്ന് സൂചന

0
തിരുവനന്തപുരം : രക്ഷപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാർ...

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...