മദ്യം കഴിച്ചതിന്റെ പേരില്‍ ആദ്യമായി പിടിക്കപ്പെടുന്നവരെ പിഴയടച്ചതിന് ശേഷം വിട്ടയക്കാന്‍ തീരുമാനം ; ബിഹാറിലെ മദ്യനിരോധന നിയമത്തില്‍ പുതിയ ഭേദഗതി

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : ബിഹാറിലെ മദ്യനിരോധന നിയമത്തില്‍ പുതിയ ഭേദഗതി. ഇനിമുതല്‍ മദ്യം കഴിച്ചതിന്റെ പേരില്‍ ആദ്യമായി പിടിക്കപ്പെടുന്നവരെ പിഴയടച്ചതിന് ശേഷം വിട്ടയക്കാന്‍ തീരുമാനിച്ചു. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലാണ് ഭേദഗതി പാസാക്കിയത്. തിങ്കളാഴ്ച മുതല്‍ പുതിയ പിഴ തുക നിലവില്‍ വന്നു. ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ഭേദഗതി 2022 പ്രകാരം, ഇനിമുതല്‍ ആദ്യമായി മദ്യപിച്ച്‌ പിടിയിലാകുന്നര്‍ക്ക് 2,000 രൂപ മുതല്‍ 5,000 രൂപ വരെയാണ് പിഴ. തുകയടച്ചാല്‍ ഇവരെ വിട്ടയക്കാവുന്നതാണ്. പിഴ അടക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഒരു മാസമാണ് തടവ് ശിക്ഷ. രണ്ടാമത്തെ പ്രാവശ്യവും മദ്യപിച്ചതിന് പിടികൂടിയാല്‍ ഒരു വര്‍ഷമാണ് തടവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2018ല്‍ വരുത്തിയ ഭേദഗതി പ്രകാരം ആദ്യമായി മദ്യപിച്ച്‌ പിടിയിലാകുന്നവര്‍ക്ക് 50,000 രൂപയായിരുന്നു പിഴ. പുതിയ ഭേദഗതി നിലവില്‍ വന്നതോടെ കോടതിയിലെത്തുന്ന മദ്യക്കേസുകളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍. 2016 ഏപ്രിലിലായിരുന്നു മദ്യത്തിന്റെ വില്‍പ്പനയും ഉപയോഗവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിരോധിച്ചത്. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...