299 രൂപക്ക് കുര്‍ത്തി ലഭിക്കുമെന്ന ഫെയ്സ്ബുക്ക്‌ പരസ്യം ; യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയ ജാര്‍ഖണ്ഡുകാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : 299 രൂപക്ക് കുര്‍ത്തി ലഭിക്കുമെന്ന ഫെയ്സ്ബുക്ക്‌ പരസ്യം നല്‍കി യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ ജാര്‍ഖണ്ഡുകാരന്‍ പിടിയില്‍. ജാര്‍ഖണ്ഡ്‌ ദിയോഗാര്‍ ജില്ലയിലെ രഘുവാഡിയ അജറുദ്ദീന്‍ അന്‍സാരിയെയാണ്‌ (28) തളിപ്പറമ്പ് കോടതി റിമാന്‍ഡ്‌ ചെയ്തത്. കഴിഞ്ഞ നവംബറിലാണ് എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ രജനയില്‍നിന്ന്‌ പണം തട്ടിയെടുത്തത്. 299 രൂപക്ക് കുര്‍ത്തി ലഭിക്കുമെന്ന ഫെയ്സ്ബുക്ക്‌ പരസ്യം കണ്ട് പണമടച്ച രജനയ്‌ക്ക്‌ വസ്‌ത്രം ലഭിച്ചില്ല. പരസ്യത്തില്‍ കണ്ട നമ്പറിലേക്ക് വിളിച്ചപ്പോള്‍ മേല്‍വിലാസം പരിശോധിക്കുന്നതിനായി നമ്പറിലേക്ക് സന്ദേശമയക്കാന്‍ ആവശ്യപ്പെട്ടു. സന്ദേശമയച്ചതോടെ രജനയുടെ എസ്ബിഐ ശ്രീകണ്ഠപുരം ശാഖയിലെ അക്കൗണ്ടില്‍നിന്ന് ആറുതവണയായി പണം നഷ്ടപ്പെടുകയായിരുന്നു. രജനയുടെ പരാതിയില്‍ തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാര്‍, സിഐ ഇ.പി സുരേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

150 ഓളം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് സംഘം ഒരിക്കല്‍ ഉപയോഗിച്ച നമ്പര്‍ പിന്നീട് ഉപയോഗിക്കുമായിരുന്നില്ല. എന്നാല്‍ അന്‍സാരി തട്ടിപ്പിന് ഉപയോഗിച്ച്‌ നമ്പറില്‍നിന്ന് ഒരു തവണ പിതാവിനെ വിളിച്ചത്‌ കേന്ദ്രീകരിച്ച്‌ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ സി.പി സജിമോന്‍, സീനിയര്‍ സിപിഒ പി.വി രതീഷ്, സിപിഒ കെ.ഐ ശിവപ്രസാദ് എന്നിവരാണ് ജാര്‍ഖണ്ഡിലെത്തി പ്രതിയെ പിടികൂടിയത്. സമാന രീതിയിലുള്ള തട്ടിപ്പ് നടത്തി പ്രതി 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...