കെഎഎസ്സില്‍ നിയമനം ലഭിച്ചവര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎഎസ്സില്‍ നിയമനം ലഭിച്ചവര്‍ക്ക് മൂന്നുമാസമായി ശമ്പളമില്ലെന്ന് പരാതി. ഉന്നത തസ്തികയില്‍ നിയമനം ലഭിച്ച 105 പേര്‍ക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശമ്പളം നല്‍കാത്തതെന്നാണ് ആരോപണം. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടതല്‍ കാര്യക്ഷമമാക്കാനായിരുന്നു കൊട്ടും കുരവയുമായി കേരളത്തിന്റെ സ്വന്തം ഐഎഎസ് എന്ന നിലയില്‍ കെഎഎസ് കൊണ്ടുവന്നത്. എന്നാല്‍ അതേ ഉദ്യോഗസ്ഥരാണ് ഇന്ന് ശമ്പളത്തിനായി കേണപേക്ഷിക്കുന്നത്.

പല മുടന്തന്‍ ന്യായങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊതുഭരണവകുപ്പും ധനകാര്യവകുപ്പും കെഎഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത്രയും കൊട്ടിഘോഷിച്ച്‌ തുടങ്ങിയ കെഎഎസ്സില്‍ നിയമനം ലഭിച്ചവര്‍ക്ക് പറഞ്ഞ ശമ്പളം പോലും നല്‍കാന്‍ സാധിക്കാത്തത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് ആരോപണം.ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിന്റെ തൊടുന്യായങ്ങള്‍ കേട്ട് ഉദ്യോഗസ്ഥരും സഹിക്കെട്ടു. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന വിഷയത്തില്‍ ആര്‍ക്കും ഒരു വ്യക്തയുമില്ലാത്ത അവസ്ഥയാണുള്ളത്. കെഎഎസുകാര്‍ക്ക് ശമ്പളം നല്‍കാന്‍ മൂന്നു കോടി സര്‍ക്കാര്‍ വകയിരുന്നതിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുക ചെലവഴിക്കാത്തിനാല്‍ ഈ തുകയും നഷ്ടമായി.

ആദ്യം തസ്തികയുടെ പ്രശ്‌നമായിരുന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. പിന്നീട് ശമ്പള വിതരണത്തില്‍ പ്രശ്‌നമായി. അങ്ങനെ പല നൂലാമാലകള്‍ കൊണ്ടാണ് ശമ്പളം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കെഎഎസ്സിലേക്ക് എത്തിയവരുടെ ശമ്പളകാര്യം അനിശ്ചിതത്വത്തിലായതോടെയാണ് ആര്‍ക്കും ശമ്പളം കിട്ടാത്ത അവസ്ഥയുണ്ടായത്. കെഎഎസിലേക്ക് വരുന്നതിന് മുമ്പ് ഇപ്പോള്‍ നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ ശമ്പളം സംരക്ഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പക്ഷെ അതിനെ ഇപ്പോള്‍ അതേ സര്‍ക്കാരിന് കീഴിലുള്ള ധനവകുപ്പ് എതിര്‍ക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രധാന നേട്ടമായി എടുത്ത് പറഞ്ഞിരുന്ന ഒന്നായിരുന്നു കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്. അനേകം തര്‍ക്കങ്ങളും കടമ്ബകളും കടന്നാണ് കെഎഎസ് എന്ന സ്വപ്‌നം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. കെഎഎസ്സിന്റെ കടുപ്പമേറിയ പരീക്ഷ വിജയിച്ച 105 പേര്‍ക്ക് നിയമനം നല്‍കി, 81,800 രൂപ അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ തന്നെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 23ന് നിയമിതരായ ഈ 105 ഉദ്യോഗസ്ഥര്‍ക്കും നാളിതുവരെ ശമ്പളം ലഭിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...