അനുജന്‍ ജ്യേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ അമ്മയും അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അനുജന്‍ ജ്യേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ അമ്മയും അറസ്റ്റിലായി. ചേര്‍പ്പിലാണ് കുടുംബവഴക്കിനെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ ജീവനോടെ കുഴിച്ചുമൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുത്തുളിയാല്‍ തോപ്പില്‍ കൊട്ടേക്കാട്ടുപ്പറമ്പില്‍ പത്മാവതിയാണ് (54) അറസ്റ്റിലായത്. പത്മാവതിയുടെ മൂത്ത മകന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ ബാബുവിന്റെ അനുജന്‍ സാബുവിനെ (25) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

2022 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനൊടുവില്‍ സാബു, ബാബുവിനെ കുഴിച്ചുമൂടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാബുവിനെ കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. കൊലപാതക വിവരം മറച്ചുവെച്ചതിനും മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചതിനുമാണ് ഇവരുടെ അമ്മ പത്മാവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചതിന് സാബുവിന്റെ സുഹൃത്ത് കളിച്ചത്ത് വീട്ടില്‍ സുനില്‍ (35) നേരത്തെ അറസ്റ്റിലായിരുന്നു. ചേര്‍പ്പില്‍ വീട്ടില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ ചേട്ടനെ അനുജന്‍ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ജീവനോടെ കുഴിച്ച്‌ മൂടിയാല്‍ മാത്രമേ ശ്വാസകോശത്തില്‍ മണ്ണിന്റെ സാന്നിധ്യമുണ്ടാകൂ. ആ സ്ഥിതിക്ക് ജീവനോടെയാകാം ബാബുവിനെ സാബു കുഴിച്ച്‌ മൂടിയതെന്നാണ് നിഗമനത്തില്‍ അന്വേഷണസംഘം എത്തിയത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. ഈ മാസം 19ന് അര്‍ദ്ധരാത്രിയിലാണ് സംഭവം നടന്നത്. മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. മാര്‍ച്ച്‌ 15 മുതല്‍ ചേട്ടനെ കാണാനില്ലെന്നുകാണിച്ച്‌ 19-ന് സാബു ചേര്‍പ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 22-ന് പശുവിനെ തീറ്റാന്‍പോയ നാട്ടുകാരന്‍ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതും കണ്ടിരുന്നു.

എന്നാല്‍ പിറ്റേദിവസം മണ്ണ് പൂര്‍വസ്ഥിതിയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. തുടര്‍ന്ന് കൈക്കോട്ട് ഉപയോഗിച്ച്‌ കുഴിച്ചുനോക്കിയപ്പോള്‍ സിമന്റ്കട്ട നിരത്തിവെച്ച നിലയില്‍ കണ്ടു. ദുര്‍ഗന്ധവും വന്നതോടെ ചേര്‍പ്പ് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയതിലാണ് മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടു. വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളില്‍ കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാല്‍ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...