പി.ജി ഡോക്ടറെന്ന വ്യാജേന മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചു ; പണം തട്ടി – യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി.ജി ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22) യാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഏറെ തിരക്കുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്. ഒരു വർഷം മുൻപ് മെഡിക്കൽ കോളേജിൽ വെച്ച് തന്നെയാണ് ഡോക്ടർ എന്ന വ്യാജേന റിനുവിന്റെ സഹോദരന് ഒപ്പം നിഖിൽ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുൻ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കൽ കോളേജിൽ കറങ്ങിയത്.

നിസാര കാൽ വേദനയുമായി വന്ന റിനുവിന് മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി നിഖിൽ മരുന്നിനും പരിശോധനകൾക്കുമായി വൻ തുക കൈക്കലാക്കി. റിനുവിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോകുന്നത് നിഖിലാണ്. അതിനാൽ തന്നെ റിനു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകാതെ ഇരിക്കാൻ വേണ്ടി നിഖിൽ സാമ്പിളുകളിൽ കൃത്രിമം കാട്ടിയതായി പോലീസ് പറഞ്ഞു. പരിശോധന ഫലങ്ങളിൽ വന്ന ആശയകുഴപ്പം ഡോക്ടർമാരെ വലച്ചിരുന്നു. ഇതോടെയാണ് ശനിയാഴ്ച രാവിലെ ഡ്യൂട്ടി ഡോക്ടർ ഡോ.ശ്രീനാഥും മറ്റു ജീവനക്കാരും ചേർന്ന് നിഖിലിനെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഡോക്ടർ അല്ലെന്ന് തെളിഞ്ഞത്.

തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിച്ചു. ആൾമാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാൾക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ പോലീസിൽ പരാതി നൽകി. നിഖിലിനെതിരേ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളേജ് സി.ഐ പറഞ്ഞു. പ്രതി റിനുവിന്റെ കുടുംബത്തിൽ നിന്ന് നാലു ലക്ഷത്തോളം രൂപയും തുടർപഠനത്തിനായി 80,000 രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...