ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂര്‍ : ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കല്‍ കെ.എ.അഭിജിത്തിനെയാണ് (ഒബാമ -21) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഈ കേസിലെ പ്രതികളില്‍ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടര്‍ന്ന് കൂട്ടുപ്രതി അഭിജിത്തിനുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് പോലീസിന്‍റെ പിടിയിലാവുകയുമായിരുന്നു.

ഇയാള്‍ക്ക് ഏറ്റുമാനൂര്‍, കടുത്തുരുത്തി, മേലുകാവ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കൈവശംവെക്കല്‍ തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്. ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്‌.ഒ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...