തോക്കുചൂണ്ടി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : സ്വര്‍ണാഭരണക്കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാര്‍ തടഞ്ഞ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി കോതമംഗലം പോലീസി‍ന്റെ  പിടിയില്‍. അങ്കമാലി എടത്തോടുഭാഗത്ത് തളിയപ്പുറം വീട്ടില്‍ സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് വീട്ടില്‍ അഭിലാഷ് (34) എന്നിവരാണ് അറസ്​റ്റിലായത്.

മറ്റ് പ്രതികളായ വടുതല പുന്നക്കാട്ടുശ്ശേരി കണ്ടെയ്നര്‍ സാബു എന്ന സാബു, ചക്കരപ്പറമ്പ്  പുല്‍പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന നിധിന്‍ ആന്റണി, ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച്‌ ഭാഗ​ത്തെ പള്ളിക്കവീട്ടില്‍ ആന്റണി റിജോയ്, വരാപ്പുഴ പാലക്കാപറമ്പില്‍ വീട്ടില്‍ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു എന്നിവരെ നേര​ത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നിന്​ ഇടുക്കി രാജാക്കാട് സ്വര്‍ണാഭരണക്കട നടത്തുന്ന ബെഷി കാറില്‍ തൃശൂരിലേക്ക് പോകുംവഴി തങ്കളം മാര്‍ ബസേലിയോസ് ഡെന്റല്‍ കോളജിന്​ സമീപം പ്രതികള്‍ കാറിന്​ വട്ടംവെച്ച്‌ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവുമായാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് തട്ടിയെടുക്കാനായിരുന്നു ​ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...