പാലക്കാട്: കാര്‍ ഉടമയെയും സുഹൃത്തിനെയും ആക്രമിച്ച് 60 ലക്ഷം കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ മണ്ണഞ്ചേരിയില്‍നിന്ന് ഒമ്പതുപേരെ പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.മണ്ണഞ്ചേരി പനക്കല്‍ ചിറയില്‍ സിനാന്‍ (26), കിഴക്കേച്ചിറയില്‍ പ്രവീണ്‍ (28), കുന്നേവെളി അബ്ദുല്‍ഖാദര്‍, പുതുവാകുളങ്ങര അജ്മല്‍ (23), മണ്ണാരപ്പള്ളിയില്‍ അന്‍സാരി (29), പൂവത്തില്‍ റഫീഖ് (26), തൊട്ടുചിറയില്‍ അസറുദ്ദീന്‍ (ഷാക്കുട്ടന്‍ 24), ആലപ്പുഴ അവലുകുന്ന് കുട്ടന്‍(24), പ്രീതികുളങ്ങര കുരുവി സുരേഷ് (30) കഴിഞ്ഞ ഡിസംബര്‍ 20 ന് പുലര്‍ച്ചെ 5.45 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് ബൈപ്പാസില്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം മലപ്പുറം അങ്ങാടിപ്പുറം മന്ദിരം പള്ളിയില്‍ മുഹമ്മദ് ബഷീറിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആയുധധാരികളായ സംഘം ബഷീറിനെയും സുഹൃത്തിനെയും ആക്രമിക്കുകയും കാറിന്റെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ക്കുകയും 60 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. കഴിഞ്ഞ 31ന് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മറ്റു പ്രതികളെ പിടികൂടിയത്.