കൊണ്ടോട്ടി: കേരളത്തിലും പുറത്തുമായി മണിചെയിന്‍ മാതൃകയില്‍ 50 കോടിയോളം തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തിയും സങ്കീര്‍ണതയും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
കേസിലെ മുഖ്യ കണ്ണികളായ തൃശ്ശൂര്‍ സ്വദേശി ഊട്ടോളി ഹരീഷ് ബാബു (50), പാലക്കാട് സ്വദേശി രതീഷ് ചന്ദ്ര (43), സംഘത്തിന് സോഫ്റ്റ്വേര്‍ നിര്‍മിച്ചു നല്കിയ ആറന്മുള സ്വദേശി ശ്രീകൃഷ്ണഭവനത്തില്‍ ശ്യാംകൃഷ്ണന് (29) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നിലവില്‍ റിമാന്‍ഡിലാണ്. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂവരെയും അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങും.