മാലിന്യ സംസ്‌കരണം ; സംസ്ഥാനത്ത് നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി. മാലിന്യനീക്കവും സംസ്‌കരണവും നിരീക്ഷിക്കാന്‍ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. കോടതിയെ സഹായിക്കാന്‍ മൂന്ന് അമിക്കസ്‌ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മാലിന്യ സംസ്‌കരണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കരുത്, മാലിന്യങ്ങള്‍ വഴിയില്‍ ഉപേക്ഷിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണം, സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം തുടങ്ങിയവയും നിര്‍ദേശിച്ചു.

അതേസമയം ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെ കേരളത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതിക്ക് ലോകബാങ്ക് വിദഗ്ധ സഹായം ലഭ്യമാക്കും. രാജ്യാന്തര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തില്‍ പദ്ധതി ഊര്‍ജിതമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പയും വിദഗ്ധ സഹായവുമാണ് ലോകബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഡ്രോണ്‍ സര്‍വേയെ തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും ധാരണയായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ട് അഭിജിത്ത് ദീപ്കെ

0
ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ...

പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി...

വെള്ളത്തില്‍ മുങ്ങി തിരുവല്ല അപ്പര്‍ കുട്ടനാട് മേഖലകള്‍

0
തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തിരുവല്ല...

പന്തളം കടയ്ക്കാട് നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു

0
പന്തളം : മാലിന്യം ശേഖരിക്കാന്‍ പോയ പന്തളം നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു....