വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഏപ്രില്‍ 13നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാള്‍ക്കാണ് കുരങ്ങു പനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഈവര്‍ഷം സംസ്ഥാനത്തു കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി.

ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് വയനാട് ജില്ല. ഈവര്‍ഷം രോഗം സ്ഥിരീകരിച്ച 19 പേരില്‍ 16 ഉം തിരുനെല്ലി പഞ്ചായത്തില്‍ നിന്നുള്ളവരാണ്. ഇതോടെ കുരങ്ങുപനിയുടെ ഹോട്ട് സ്‌പോട്ടായി തിരുനെല്ലി പഞ്ചായത്ത് മാറി. അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂര്‍ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ള ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഏപ്രില്‍ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ സാമ്പിള്‍ എടുക്കാത്തതിനാല്‍ രോഗം സ്ഥിരീകരികരിക്കാനാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

0
അടൂര്‍ : അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച...