മങ്കിപോക്സ് ; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മങ്കിപോക്സ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളങ്ങളിലും ജാഗ്രത. രോഗലക്ഷണങ്ങളുള്ള രാജ്യാന്തരയാത്രക്കാര്‍ ഉടന്‍തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണമെന്നാണ് നിര്‍ദേശം. കൂടാതെ 21 ദിവസംവരെ സ്വയം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും ഐസലേഷന്‍ വാര്‍ഡുകളും സജ്ജീകരിക്കുകയാണ്. മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെ കണ്ടെത്തി. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് സഞ്ചരിച്ച ടാക്സിയുടെ ഡ്രൈവറെയാണ് കണ്ടെത്തിയത്.

രോഗി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവര്‍മാരെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. മങ്കി പോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയില്‍ കഴിഞ്ഞ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ നിന്നുള്ളവര്‍ രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചതിനാലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...