മടത്തുംമൂഴിയിൽ വാനരശല്യം അതിരൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : മടത്തുംമൂഴിയിൽ വാനരശല്യം അതിരൂക്ഷമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി പാക്കറ്റ് ബേക്കറി ഉൽപ്പന്നങ്ങളും പലഹാരങ്ങളും തട്ടിയെടുക്കുന്നത് പതിവായതോടെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം രാവിലെ മടത്തുംമൂഴിയിൽ സനാതനൻ എന്ന വ്യക്തിയുടെ പലചരക്ക്-ബേക്കറി സ്ഥാപനത്തിൽ നിന്നും പത്തോളം വരുന്ന വാനര സംഘം ബേക്കറി ഉൽപ്പന്നങ്ങളും പലഹാരങ്ങളും തട്ടിയെടുത്തു. മാസങ്ങളോളമായി മടത്തുംമൂഴി വലിയ പാലത്തിന് സമീപത്തായി വാനരശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മുമ്പ് വീടുകളിലും കൃഷിയിടങ്ങളിലുമായിരുന്നു പ്രധാനമായും ശല്യം. എന്നാൽ ഇപ്പോൾ ടൗണിൽ ഇറങ്ങി വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. കടകളിൽ സാധനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. വാനരശല്യം കാരണം ഉപജീവനമാർഗം വഴിമുട്ടുമോ എന്ന ഭയത്തിലാണ് വ്യാപാരികൾ. ടൗണിൽ ഇറങ്ങി ഭീഷണി ഉയർത്തുന്ന വാനര സംഘത്തെ എത്രയും പെട്ടെന്ന് പ്രദേശത്തുനിന്നും തുരത്തുന്നതിനുള്ള അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെർലിനിൽ സൗദിയും ജർമനിയും നിർണായക കരാർ ഒപ്പുവെച്ചു

0
ബെർലിൻ: സൗദിയും ജർമനിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം തേടി യുക്രെയ്ൻ; അഡൾട്ട് ഫിലിം നിർമ്മാണം ലീഗലാക്കാൻ പുതിയ...

0
കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും...

49 മത് ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ പ്രകാശനം ചെയ്തു

0
തിരുവനന്തപുരം : കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന...

മാറ്റി നല്കിയ ടി.വിക്കും തകരാർ : സോണി കമ്പനി 42,900 രൂപ നല്‍കുവാന്‍ വിധി

0
തൃശ്ശൂര്‍ : മാറ്റി നൽകിയ ടി.വിക്കും തകരാർ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത...