ദോഹ: കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഖത്തറിൽ നിന്ന് പിടിയിലായി. കൊലപാതകം, ലഹരിക്കടത്ത് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെഡ് നോട്ടീസ് പുറപ്പെടുവിച്ച 38കാരനായ റാബിഹ് അൽഖലീൽ ആണ് പിടിയിലായത്. കൊലപാതക കേസിൽ വിചാരണയിലിരിക്കെ കാനഡയിലെ ജയിലിൽ നിന്ന് രക്ഷപെട്ട ഇയാൾ മൂന്നു വർഷമായി ഒളിവിലായിരുന്നുവെന്ന് ഇന്റർപോൾ വ്യക്തമാക്കി. അറസ്റ്റിനെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം കൂടുതൽ വിശദീകരണം പുറത്തിറക്കിയിട്ടില്ല. കാനഡയിലേക്ക് തിരിച്ചയക്കുന്നതുവരെ അൽഖലീലിനെ ഖത്തറിൽ തടങ്കലിൽ വെക്കുമെന്ന് ഇന്റർപോൾ സ്ഥിരീകരിച്ചു. ആഭ്യന്തര മന്ത്രാലയം, ദോഹയിലെയും ഓട്ടവയിലെയും ഇന്റർപോൾ സെൻഡ്രൽ ബ്യൂറോകൾ, റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ലൈസൺ ഓഫിസർമാർ, ബ്രിട്ടീഷ് കൊളംബിയയിലെ കംബൈൻഡ് ഫോഴ്സസ് സ്പെഷൽ എൻഫോഴ്സ്മെന്റ് യൂനിറ്റ്, ആർ.സി.എം.പി ഫെഡറൽ പൊലീസിങ് പസഫിക് റീജിയൺ എന്നിവയുടെ സഹകരണത്തിലൂടെയാണ് ഇയാളെ പിടികൂടിയതെന്നും ഇന്റർപോൾ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























