വാഷിംഗ്ടണ്‍ : കുരങ്ങുവസൂരി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ യുഎസില്‍ 30 കുട്ടികളില്‍ ഇതിനകം രോഗം സ്ഥിരീകരിച്ചു. വാർത്ത സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) കണക്കുകൾ പ്രകാരം രാജ്യത്ത് കുരങ്ങുവസൂരി കുറഞ്ഞത് 18,417 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു. 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുരങ്ങുവസൂരി ബാധിച്ചാൽ അത് കുടുതല്‍ ഗുരുതരമാകാനുള്ള സാധ്യത കുടുതലാണെന്ന് സിഡിസി ആരോഗ്യവകുപ്പ്. 11 സംസ്ഥാനങ്ങളിലായി കുട്ടികൾക്കിടയിൽ കുരങ്ങുവസൂരി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തു. ടെക്സാസിൽ ഒമ്പത് പീഡിയാട്രിക് കേസുകളിൽ കുരങ്ങുവസൂരി കണ്ടെത്തി.
14 വയസിന് താഴെയുള്ള മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. 50 യു.എസ് സംസ്ഥാനങ്ങളിൽ ഇതുവരെ അണുബാധ കണ്ടെത്തിയിട്ടുണ്ട്, കാലിഫോർണിയയിലും ന്യൂയോർക്കിലുമാണ് കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനറിപ്പോര്‍ട്ടില്‍ 96 രാജ്യങ്ങളിലായി 41,600 ലധികം കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്തത് യുഎസിലാണ്. കുരങ്ങുവസൂരി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നതിന് തെളിവില്ല. എന്നാൽ രോഗബാധിതനായ വ്യക്തിയുമായി ദീർഘനേരം അടുത്തിടപഴകുന്നതിലൂടെ ആർക്കും രോഗം വരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന.