മോനിപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ സെന്ററും ഇലക്‌ട്രോണിക് ടെസ്റ്റിംഗ് സ്റ്റേഷനും മന്ത്രി ആന്റണി രാജു സന്ദര്‍ശിക്കുo

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട്: ഉഴവൂര്‍ ജോയിന്റ് ആര്‍ ടി ഓഫീസിന്റെ കീഴിലുള്ള മോനിപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ സെന്ററും ഇലക്‌ട്രോണിക് ടെസ്റ്റിംഗ് സ്റ്റേഷനും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച്‌ നേരിട്ട് പരിശോധിക്കാനും ചര്‍ച്ച നടത്തുന്നതിനും ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഡിസംബര്‍ 15 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചതായി അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ അറിയിച്ചു.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ്മായി ബന്ധപ്പെട്ട എല്ലാ പ്രധാന ഉദ്യോഗസ്ഥരും ടെസ്റ്റിംഗ് സ്റ്റേഷന്റെ നടത്തിപ്പു ചുമതലക്കാരായ കമ്പനി അധികൃതരും. പ്രദേശിക ജനപ്രതിനിധികളും മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പങ്കെടുക്കുന്നതാണ്.പ്രവര്‍ത്തനം നിലച്ചു കിടക്കുന്ന മോനിപ്പള്ളി കല്ലിടുക്കി സെന്ററിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ട അനിവാര്യത മോന്‍സ് ജോസഫ് എം എല്‍ എ നിയമസഭ സമ്മേളനത്തിനിടയില്‍ ഗതാഗതവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക സന്ദര്‍ശന പരിപാടി തീരുമാനിച്ചിട്ടുള്ളത്.

മോനിപ്പള്ളിയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന ഇറിഗേഷന്‍ വക സ്ഥലം അഡ്വ മോന്‍സ് ജോസഫ് എം എല്‍ എ യുടെ പരിശ്രമഫലമായിട്ടാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് കൈമാറാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇതിനെതുടര്‍ന്നാണ് ടെസ്റ്റിംഗ് സെന്റര്‍ ഉള്‍പ്പടെയുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ മോനിപ്പള്ളിയില്‍ നടപ്പിലാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളും വിവിധ സാങ്കേതിക പ്രതിസന്ധികളും ഉണ്ടായതിനെ തുടര്‍ന്നാണ് മോനിപ്പള്ളി സെന്റര്‍ സ്തംഭനാവസ്ഥയില്‍ ആയത്.

ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത മന്ത്രിയുടെ പരിശോധനക്ക് ശേഷം നടപടി സ്വീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗതാഗതവകുപ്പ് സെക്രട്ടറിയും മന്ത്രി ആന്റണി രാജുവിന് സമര്‍പ്പിച്ചിട്ടുണ്ട്. മോനിപ്പള്ളി സെന്റര്‍ കൂടുതല്‍ ജനോപകാരപ്രദമായി വികസിപ്പിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതി ആവിഷ്‌കരിക്കണമെന്ന് മോന്‍സ് ജോസഫ് എം എല്‍ എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...