Wednesday, May 22, 2024 8:03 pm

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ആരോപണ വിധേയനായ ഐജിയെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കയറ്റിയല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ആരോപണ വിധേയനായ ഐജിയെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ കയറ്റിയല്ല. പുറത്ത് ഒണ്‍ലൈന്‍ വഴി കണ്ടാല്‍ മതിയെന്ന് പിണറായിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ ല്കഷമണയോട് പറഞ്ഞു.

ലോക്ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉന്നത ഉദ്യോഗസ്ഥരടക്കം ആരോപണം നേരിടുന്ന വിവാദങ്ങള്‍ക്കിടെയാണ് യോഗം. എസ്.എച്ച്.ഓ. മാര്‍ മുതല്‍ ഡിജിപി വരെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധകേസുകളിലും സംഭവങ്ങളിലും പോലീസിന്റെ ഇടപെടലുകളും നിലപാടുകളും സേനയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു ഈ കാരണങ്ങളാലാണ് പരിപടികളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം വരുത്തുന്നത്.

ഐ.ജി ലക്ഷ്മണിന് മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം ഉള്ളതായും, കേസില്‍ വഴിവിട്ട് ഇടപ്പെട്ടതായിയും ആരോപണം ഉയര്‍ന്നിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം സൂക്ഷ്മത പുലര്‍ത്തണമെന്ന് പോലീസുകാരുടെ യോഗത്തില്‍ മുഖ്യമന്ത്രി. അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം. ലോക് ഡൗണ്‍ കാലത്തെ പോലീസിനെ കുറിച്ചുള്ള ആക്ഷേപങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടിയെടുക്കണം. ഇത്തരം കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുത്. മുകളില്‍ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പരാതികള്‍ക്ക് രസീത് നല്‍കണം. പൊതുജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി വെണമെന്നും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

പോലീസിന്റെ നടപടികളെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു താക്കീതും നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പുതിയ ഡിജിപി ചാര്‍ജെടുത്ത ശേഷം ഇതാദ്യമായാണ് പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുന്ന വിപുലമായ ഒരു യോഗം നടക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ ബോംബ് ഭീഷണി

0
ഡല്‍ഹി : ആശങ്ക പരത്തി ഡല്‍ഹി നോര്‍ത്ത് ബ്ലോക്കില്‍ ബോംബ് ഭീഷണി....

കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ ഉടനടി പിടികൂടി സൈബർ പോലീസ്

0
പത്തനംതിട്ട : അറസ്റ്റ് ചെയ്ത് കൊണ്ടുവരുംവഴി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട...

സമസ്തയ്ക്കും സുപ്രഭാതത്തിനുമെതിരായ പ്രസ്താവന; ബഹാവുദ്ദീന്‍ നദ്‌വിക്ക് നോട്ടിസ്

0
മലപ്പുറം : സമസ്തയിലെ ഇടത്- ലീഗ് അനുകൂലികള്‍ തമ്മിലുള്ള ഭിന്നത...

ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

0
പത്തനംതിട്ട : വിരോധം കാരണം ഭാര്യയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം...