Wednesday, May 1, 2024 7:28 am

ക്ലബ്ഹൗസില്‍ ഇനി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം ; പുതിയ ഫീച്ചറുകള്‍ ഈ മാസം പുറത്തിറക്കും

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ക്ലബ്ഹൗസ്. സംഭാഷണങ്ങള്‍ റെക്കോർഡ് ചെയ്യുന്നതടക്കമുള്ള പുത്തന്‍ ഫീച്ചറുകള്‍ ഈ മാസം അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ക്ലബ്ഹൗസ് റൂമുകള്‍ റെക്കോര്‍ഡ് ചെയ്യാനും സേവ് ചെയ്യാനും കഴിയുമെന്നതാണ് ക്ലബ്ഹൗസ് പുതിയ പതിപ്പിലെ പ്രധാന സവിശേഷത. ‘റീപ്ലേയ്സ്’ എന്നാണ് ഈ ഫീച്ചറിന്‍റെ പേര്.

മോഡറേറ്റര്‍മാര്‍ക്കും ക്രിയേറ്ററര്‍മാര്‍ക്കുമാണ് സംഭാഷണങ്ങൾ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുക. ഈ ഓപ്ഷന്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും അവര്‍ക്ക് സാധിക്കും. റൂം പബ്ലിക് ആക്കിയാല്‍ മാത്രമേ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയൂ. റെക്കോർഡിങ്ങിനൊപ്പം ഉപയോക്താക്കൾക്ക് അനുവദിക്കുന്ന മുറിയില്‍ 30 സെക്കൻഡ് ദൈര്‍ഘ്യമുള്ള, പങ്കിടാന്‍ കഴിയുന്ന ക്ലിപ്പുകൾ സൃഷ്ടിക്കാൻ കഴിയുന്ന ഫീച്ചറും ലഭ്യമാകും. ക്ലിപ്പ് നിര്‍മിക്കാന്‍ ഉപയോക്താക്കൾക്ക് ഒരു കത്രിക ഐക്കണിൽ ടാപ്പുചെയ്യാം. അത് കഴിഞ്ഞ 30 സെക്കൻഡ് ഓഡിയോ പകർത്തും. അത് ഡൗൺലോഡ് ചെയ്യാനും വ്യാപകമായി പങ്കിടാനും കഴിയും. സെര്‍ച് ഫീച്ചര്‍ ആണ് മറ്റൊരു പ്രത്യേകത. ഇതുപയോഗിച്ച് ആളുകൾക്ക് ഒരു കീവേഡോ പേരോ ടൈപ്പ് ചെയ്യാനും റൂമുകൾ, ആളുകൾ, ക്ലബ്ബുകൾ, ബയോകൾ എന്നിവ കണ്ടുപിടിക്കാനും കഴിയും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി തിരിച്ചടയ്ക്കാൻ എത്തിച്ച ഒരു കോടിയുടെ സീരിയൽ നമ്പറുകൾ പരിശോധിക്കും

0
തൃശൂർ: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ബാങ്ക് ഓഫ് ഇന്ത്യയിൽ തിരിച്ചടയ്ക്കാൻ...

അമേഠി,റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

0
ഡല്‍ഹി: അമേഠി,റായ്ബറേലി സീറ്റുകളിൽ കോൺഗ്രസ്‌ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. അമേഠി...

സംസ്ഥാനം ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും

0
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ...

കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ തൊഴിലെടുക്കാം

0
ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ...