സമസ്തയ്ക്കും സുപ്രഭാതത്തിനുമെതിരായ പ്രസ്താവന; ബഹാവുദ്ദീന്‍ നദ്‌വിക്ക് നോട്ടിസ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമസ്തയിലെ ഇടത്- ലീഗ് അനുകൂലികള്‍ തമ്മിലുള്ള ഭിന്നത പരസ്യപോരിലേക്ക്. സമസ്ത നേതൃത്വത്തേയും മുഖപത്രമായ സുപ്രഭാതത്തേയും വിമര്‍ശിച്ച കേന്ദ്ര മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാവുദിന്‍ നദ്‍വിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സുപ്രഭാതത്തിന് നയവ്യതിയാനം സംഭവിച്ചെന്നും അതുകൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നിന്നതെന്നുമായിരുന്നു നദ്‌വിയുടെ പ്രസ്താവന. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായി സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്‍റെ പരസ്യം വന്നതാണ് ഭിന്നത മറനീക്കാന്‍ കാരണം. പത്രത്തിന്റ എഡിറ്റോറിയല്‍ ബോര്‍ഡ് ഇതിനെ ന്യായീകരിച്ചെങ്കിലും സമസ്തയിലെ ലീഗ് അനുകൂലികളും മുസ്ലീംലീഗ് നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ഇതിന് പിന്നാലെയാണ് കഴിഞ്ഞയാഴ്ച മന്ത്രി മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സുപ്രഭാതത്തിന്റ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം. ലീഗ് നേതാക്കള്‍ക്ക് പുറമെ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന ഡോ. ബഹാവുദീന്‍ നദ്‌വി അതിന്റെ കാരണം വ്യക്തമാക്കിയതാണ് പുതിയ വിവാദം
സമസ്തയിലെ ഒരു വിഭാഗത്തിന്റ ഇടത് അനുകൂല സമീപനത്തേയും നദ്‌വി വിമര്‍ശിക്കുന്നു. വിവാദപ്രസ്താവനയില്‍ 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് സമസ്ത നേതൃത്വത്തിന്റ നിര്‍ദേശം. നോട്ടീസ് നേരിട്ടെത്തി നല്‍കുകയായിരുന്നു. സമസ്തയിലെ ഇടതുചേരിയെ എതിര്‍ക്കുന്നവരില്‍ പ്രധാനിയാണ് നദ്‌വി.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...