Saturday, July 5, 2025 4:01 pm

മോണ്‍സണ്‍ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയില്‍ പോലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മോണ്‍സന്റെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഇ.വി.അജിത് നല്‍കിയ പോലീസ് പീഡന പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

കലൂരില്‍ താമസിക്കുന്ന അജിത്തിനു സംരക്ഷണം ഉറപ്പാക്കാന്‍ കോടതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. കേസില്‍ തിങ്കളാഴ്ചക്കക്കം പൊലീസ് നിലപാട് അറിയിക്കണം. മോണ്‍സണ്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസിന്റെ ഗൗരവം വര്‍ധിച്ചതായി കോടതി നിരീക്ഷിച്ചു. മോണ്‍സണെതിരായ പരാതിയില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തതെന്നും കഴിഞ്ഞ മാസം എട്ടിനു മൊഴി നല്‍കിയെന്നും അജിത് ഹര്‍ജിയില്‍ പറയുന്നു.

താന്‍ മൊഴി നല്‍കിയ വിവരം അറിഞ്ഞ മോണ്‍സണ്‍ ചില ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിത് കോടതിയില്‍ ബോധിപ്പിച്ചു. മോണ്‍സണ് ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടന്നും സിഐയും എസ്‌ ഐയും നോട്ടിസ് നല്‍കാതെ ഹാജരാവാന്‍ ആവശ്യപ്പെടുകയാണെന്നും അജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.

ശ്രീവല്‍സം ഗ്രൂപ്പ് ഉടമ രാജേന്ദ്രന്‍ പിള്ളയ്ക്കു മോണ്‍സണ്‍ ആറു കോടി രൂപ കൊടുക്കാനുണ്ടെന്ന പരാതിയിലാണ് പൊലീസ് അജിത്തിന്റെ മൊഴിയെടുത്തത്. മോണ്‍സണ്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച്‌ അജിത് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുതമൺ പാലത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ചീഫ് എൻജിനീയർ

0
റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത്...

നെടുമങ്ങാടിന് സമീപം എസ് എസ് ടൂവീലർ വർക്ക് ഷോപ്പ് കുത്തി തുറന്ന് മോഷണം

0
തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കല്ലമ്പാറ എസ് എസ് ടൂവീലർ വർക്ക് ഷോപ്പ്...

തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്

0
ചെന്നൈ: തമിഴ്നാടിനെ പിടിച്ചുകുലുക്കി വീണ്ടും സ്ത്രീധന പീഡന മരണമെന്ന് റിപ്പോർട്ട്. കന്യാകുമാരിയിലാണ്...

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...