മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പാളി ; അധികാരികളെ കാണുന്നില്ലേ ഈ ദുരിത കാഴ്ച…

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ യഥാസമയം നടത്താത്തതുകൊണ്ടും തൊടുകളിലെ മാലിന്യം നീക്കുന്നതിലെ അലംഭാവം മൂലവും. റോഡുകൾ തൊടുകൾ ആകുന്ന അവസ്ഥയാണ് ഇപ്പോൾ. കോഴഞ്ചേരി ഈസ്റ്റ്‌ കാലായിൽ പടിയിലേക്ക് പോകുന്ന വഴി ഇടത്തറപടി കുളങ്ങരപടി റോഡിലാണ് ഈ ദുരിത കാഴ്ച. ഒരു മഴ പെയ്യുമ്പോൾ തന്നെ റോഡ് ഏതാണ് തോട് ഏതാണന്നു അറിയാൻ പറ്റാത്ത അവസ്ഥയാണ്. അതുപോലെ ഇതിനോട് ചേർന്ന് ഉള്ള വീടുകളിൽ വെള്ളം കയറുകയും അതോടൊപ്പം ജനങ്ങൾക്കും വാഹനം ഓടിക്കുന്നവർക്കും. ബുദ്ദിമുട്ടുണ്ടാക്കുന്ന സാഹചര്യം കൂടി ആണ്. ഈ വെള്ളം കെട്ടിനിൽക്കുന്നത് രോഗങ്ങൾ പിടിപെടാനും സാധ്യത വളരെ കൂടുതലാണ്. ആയതിനാൽ അടിയന്തരമായി ഇതിനു പരിഹാരം കാണാൻ ജനപ്രധിനിധികൾ തയാറാകണം. അല്ലാത്ത പക്ഷം ജനങ്ങളെ മുൻനിർത്തി ശക്തമായ സമരപരിപാടി നടത്തുമെന്ന് കോൺഗ്രസ്‌ മുന്നറിയിപ്പ് നൽകി. കോൺഗ്രസ്‌ കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ചക്കുങ്കൽ,ബൂത്ത്‌ പ്രസിഡന്റ്‌ ലാലു പി, മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ, യൂണിറ്റ് പ്രസിഡന്റ്‌ വിജു കിടങ്ങാലിൽ, പ്രതീഷ് തേരോടത്തിൽ, റെജി മലയിൽ, ഷൈജു ഇടത്തിന്റ കിഴക്കേൽ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറി

0
കൊല്ലം: കൊല്ലം തുറമുഖത്തെത്തിയ വിദേശ കപ്പലിൽ അറ്റകുറ്റ പണിക്കിടെ പൊട്ടിത്തെറിച്ചു. ജനറേറ്റർ...

കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധിക്കിന് പത്തനംതിട്ട ഡി.സി.സി യിൽ സ്വീകരണം നല്കി

0
പത്തനംതിട്ട : പ്രകൃതിക്ഷോഭവും വെളളപ്പൊക്കവും മൂലമുണ്ടായ കൃഷിനാശം വിലയിരുത്തുന്നതിനായി ജില്ലയിൽ എത്തിച്ചേർന്ന...

കോന്നി ആനത്താവളത്തില്‍ ആനയൂട്ട് നടന്നു : ചടങ്ങുകള്‍ ലളിതമാക്കി വനം വകുപ്പ്

0
കോന്നി : കോന്നി ആനത്താവളത്തിലെ പാപ്പാന്‍ മോഹനന്‍ നായര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...

മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന്...