മഴക്കാലം ; കെഎസ്ഇബി ഓഫീസിന്റെ പരിധിയിൽ 32 തൂണുകള്‍ ഒടിഞ്ഞു വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി : മഴക്കാലം ശക്തമായതോടെ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണികളും ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലും കാറ്റിലുമായി കോന്നി കെഎസ്ഇബി ഓഫീസിന്റെ പരിധിയിൽ 32 തൂണുകളാണ് ഒടിഞ്ഞുവീണത്. വെള്ളിയാഴ്ചത്തെ കാറ്റിൽ തണ്ണിത്തോട്, കോന്നി താഴം, പ്രമാടം പഞ്ചായത്തിന്റെ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ താഴെ വീണു. ഒന്നും രണ്ടും ദിവസം എടുത്താണ് പണികൾ പൂർത്തിയാക്കിയത്. മഴ നനഞ്ഞും ജീവനക്കാർ ജോലി ചെയ്തതുകൊണ്ടാണ് വൈദ്യുതി സമയബന്ധിതമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.

കെഎസ്ഇബി ഓഫീസിലെ ജീവനക്കാർക്ക് പുറമേ 18 പേരെക്കൂടി താത്‌കാലിക അടിസ്ഥാനത്തിൽ നിയമിച്ചാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വഴിയരികിൽ നിൽക്കുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പാണ് മുറിച്ചു മാറ്റേണ്ടത്. അവരും നടപടി സ്വീകരിക്കുന്നില്ല. വൈദ്യുത കമ്പി പൊട്ടിവീണത് മിനി സിവിൽ സ്റ്റേഷനു സമീപമുള്ള ഇടവഴിയിൽ പരിഭ്രാന്തി പരത്തി. അപായമൊന്നും ഉണ്ടായില്ല. 23,000 കണക്ഷനുകളാണ് കോന്നി സെക്ഷനിലുള്ളത്. മരങ്ങൾ മുറിച്ചുമാറ്റി വൈദ്യുത ലൈനിലേക്ക് കിടക്കുന്ന മരച്ചില്ലകൾ നീക്കിയും ഉപഭോക്താക്കളും സഹകരിക്കണമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ.എ. അശ്വിനികുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

0
മലപ്പുറം: ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ...

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...