സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനൽ മഴ അവസാനിക്കുന്ന 31ന് കാലവർഷം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രണ്ട് ദിവസത്തേക്ക് മഴയുണ്ടാകില്ലെന്നായിരുന്നു ആദ്യമുന്നറിയിപ്പെങ്കിലും ഇന്നലെ അത് തിരുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.29നും 30നും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. 31ന് ഇവയ്‌ക്കൊപ്പം ഇടുക്കിയിലും മഴ മുന്നറിയിപ്പുണ്ട്. മഴ കനത്താൽ മുന്നറിയിപ്പിന്റെ സ്വഭാവവും മാറിയേക്കാം. ചുഴലിക്കാറ്റുകളുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്.31ന് സംസ്ഥാനത്തെത്തുന്ന കാലവർഷം മുൻവർഷങ്ങളെക്കാൾ ശക്തമാകുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് മഴ മുന്നറിയിപ്പ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കും. ജൂൺ മുതൽ സെപ്തംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിച്ചേക്കും. ഉത്തരേന്ത്യയിൽ 92 മുതൽ 108 ശതമാനം വരെ മഴ ലഭിച്ചേക്കും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സുകുമാരൻ നായർ

0
പെരുന്ന: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക്...

തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ നേതാവ്...

0
കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയുടെ പ്രാദേശിക നേതാവ് എം രതീശൻ ജീവനൊടുക്കിയ...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്

0
ഇടുക്കി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിൽ കേരളത്തിൽ തട്ടിപ്പ്. തട്ടിപ്പിനിരയായതോ...

മണ്ഡലപുനർനിർണയം : ലോക്‌സഭാ സീറ്റുകൾ 543-ൽ നിലനിർത്തണം ; പ്രമേയം അവതരിപ്പിച്ച് വിജയ്

0
ചെന്നൈ : കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ...