രാജ്യതലസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ഇന്ന് മുതൽ അഗ്നി സുരക്ഷ പരിശോധന ; കർശന നിർദേശം നൽകി ഡല്‍ഹി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൻ്റെ അടിസ്ഥാനത്തിൽ ഡല്‍ഹിയിലെ എല്ലാ ആശുപത്രികളിലും അഗ്നി സുരക്ഷ പരിശോധന നടക്കും. അടിയന്തര പരിശോധന നടത്തി ജൂൺ എട്ടിന് ഉള്ളിൽ റിപ്പോർട്ട് നൽകാനാണ് ആശുപത്രികൾക്കുള്ള ഡല്‍ഹി സർക്കാരിൻ്റെ നിർദ്ദേശം. ബേബി കെയർ ആശുപത്രിയിലെ തീപിടിത്തത്തിൽ അറസ്റ്റിലായ ഉടമ നവീൻ കിച്ചി റിമാൻഡിൽ തുടരുകയാണ്. ഇയാളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലാണ് കോടതി വിട്ടിരിക്കുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.

നവജാത ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എഫ്ഐആറിൻ്റെ പകർപ്പ് പുറത്തുവന്നിരുന്നു. ആശുപത്രിയിലെ അഞ്ച് ഓക്സിജൻ സിലണ്ടറുകൾ പൊട്ടിത്തെറിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. അപകട സമയത്ത് 27 സിലിണ്ടറുകളാണ് ആശുപത്രിയിലുണ്ടായിരുന്നത്. നിലവിൽ ഉടമസ്ഥനെ മാത്രമാണ് പ്രതി ചേർത്തിട്ടുള്ളത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ അടക്കം നാല് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജനറേറ്ററിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്നാണ് ഇത്രയും വലിയ ​രീതിയിലുള്ള തീപിടിത്തമുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നി​ഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...

പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്

0
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന്...