ഇട്ടിയപ്പാറ-ജണ്ടായിക്കൽ-ബംഗ്ലാവ്കടവ്-വടശ്ശേരിക്കര റോഡിന്റെ പണി തുടങ്ങിയിട്ട് മാസങ്ങള്‍ ; എന്നിട്ടും കലുങ്കുകളുടെ പണികൾപോലും പൂർത്തിയായിട്ടില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറ-ജണ്ടായിക്കൽ-ബംഗ്ലാവ്കടവ്-വടശ്ശേരിക്കര റോഡിന്റെ പണികൾ മന്ദഗതിയിലാണ്. പണികൾ തുടങ്ങി അഞ്ച് മാസത്തോളമായിട്ടും കലുങ്കുകളുടെ പണികൾപോലും പൂർത്തിയായിട്ടില്ല. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് എം.എൽ.എ. ഫണ്ടിൽനിന്നുമാണ് പ്രമോദ്‌ നാരായൺ എം.എൽ.എ. റോഡ് ഉന്നതനിലവാരത്തിൽ നവീകരിക്കുന്നതിനായി പത്ത് കോടി രൂപ അനുവദിച്ചത്. എന്നാൽ നവീകരണം മന്ദഗതിയിലാണ്. അറ്റകുറ്റപ്പണികൾ നടത്തിയിട്ട് എട്ടുവർഷത്തോളമായ റോഡിൽ കുഴികളില്ലാത്ത ഭാഗങ്ങളില്ല.

ജണ്ടായിക്കൽ മുതൽ കിടങ്ങുംമൂഴി വരെയുള്ള ഭാഗത്തെ സംരക്ഷണഭിത്തി നിർമാണവും കലുങ്ക് നിർമാണവുമാണ് തുടങ്ങിയത്. ഇത്രയും ഭാഗത്ത് ഒമ്പത് കലുങ്കുകളുടെ പണികൾ നടന്നുവരുന്നു. ഓരോ കലുങ്കിന്റെയും പകുതിഭാഗം വീതമാണ് നിർമിക്കുന്നത്. എല്ലാത്തിന്റെയും പകുതി പണികൾ പൂർത്തിയാക്കി. മറുഭാഗത്തെ നിർമാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് കലുങ്കുകൾകൂടി നിർമിക്കാനുണ്ട്. തുടക്കത്തിൽ പണികളെക്കുറിച്ചും പരാതി ഉയർന്നിരുന്നു. കോൺക്രീറ്റിങ്ങിന് എം.സാൻഡിന് പകരം പാറപ്പൊടി ഉപയോഗിച്ചതിനെ നാട്ടുകാർ എതിർത്തു. പൊതുപ്രവർത്തകനായ ജോസഫ് താന്നിക്കൽ ഇടിക്കുള നൽകിയ പരാതിയെത്തുടർന്ന് പൊതുമരാമത്തുവകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അന്വേഷണം നടത്തി. എന്നാൽ തുടർനടപടികളുണ്ടാകാത്തതിനാൽ പിന്നീട് പൊതുമരാമത്തുവകുപ്പ് മന്ത്രിക്കും വിജിലൻസ് വിഭാഗത്തിനും പരാതി നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...