കൊച്ചി : മുവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലേയ്ക്കു കൊണ്ടുപോയി. അഖിലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ബേസിലിനെ ബൈക്കിലെത്തിച്ച സുഹൃത്തിനെ നേരത്തെ പോലിസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് വെട്ടേറ്റ അഖില്‍ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് . അഖിലും സുഹൃത്ത് അരുണും ആരക്കുഴ റോഡിലെ മെഡിക്കല്‍ ഷോപ്പില്‍ മാസ്‌ക്ക് വാങ്ങാന്‍ എത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ബേസില്‍ അഖിലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മുവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
RECENT NEWS
Advertisment