മുവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി  : മുവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍. മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലേയ്ക്കു കൊണ്ടുപോയി. അഖിലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ബേസിലിനെ ബൈക്കിലെത്തിച്ച സുഹൃത്തിനെ നേരത്തെ പോലിസ് പിടികൂടിയിരുന്നു. ഇന്നലെ വൈകിട്ട് വെട്ടേറ്റ അഖില്‍ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് . അഖിലും സുഹൃത്ത് അരുണും ആരക്കുഴ റോഡിലെ മെഡിക്കല്‍ ഷോപ്പില്‍ മാസ്‌ക്ക് വാങ്ങാന്‍ എത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ബേസില്‍ അഖിലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി

0
കൊച്ചി: പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നിർണായക ഇടപെടൽ നടത്തി ഹൈക്കോടതി....

നടി അന്‍സിബയോട് ചോദ്യവുമായി ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

0
കൊച്ചി: 'അമ്മ' നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച്...

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് പി എ മുഹമ്മദ് റിയാസ്

0
കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടലിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്...

കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടൽ ; മാനേജ്മെന്റുമായുള്ള മന്ത്രി ബിന്ദു കൃഷ്ണയുടെ ചര്‍ച്ച ജൂലൈ പത്തിന്

0
കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലില്‍ ലേബര്‍ കമ്മീഷണറും ജീവനക്കാരുമായുള്ള ചര്‍ച്ച അവസാനിച്ചു. ജൂലൈ...