യുവാക്കളെയും യുവതിയെയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാന്നാർ: കുരട്ടിക്കാട്ടിൽ വഴി നടന്നു പോയ യുവാക്കളേയും യുവതിയേയും സദാചാര ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ച കേസിലെ നാലാമൻ കൂടി അറസ്റ്റിലായി. കുരട്ടിക്കാട് പുത്തൂർ വടക്കേതിൽ വിനോദ് കുമാർ (37) ആണ് ഞായറാഴ്ച വൈകിട്ട് പിടിയിലായത്. ശനിയാഴ്ച അറസ്റ്റ് ചെയ്ത കുരട്ടിക്കാട് കണിച്ചേരിൽ കിഴക്കേതിൽ ബിനീഷ് (36 ), അക്ബർ മൻസിലിൽ അക്ബർ (35 ), കുട്ടമ്പേരൂർ പുളിക്കാശ്ശേരിൽ കണ്ടത്തിൽ സുമേഷ് (34 ) എന്നിവരെ റിമാൻഡ് ചെയ്തു.

വീടുകൾ കയറി സാധനങ്ങൾ വിൽപന നടത്തുന്നതിന്റെ ഭാഗമായി റോഡിലൂടെ നടന്നു പോയ സെയിൽസ് എക്സിക്യുട്ടീവുകളായ യുവതിയെയും യുവാക്കളെയുമാണ് പ്രതികൾ ആക്രമിച്ചത്. വിനോദ് കുമാർ മാന്നാർ പോലീസ് സ്റ്റേഷനിൽ അബ്കാരി വകുപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് പറഞ്ഞു. സെയിൽസ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കൾക്കും എതിരെ സദാചാര ആക്രമണം നടന്നത് വൻ വാർത്തയായിരുന്നു.

മൂവരെയും നാലംഗസംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് കവലയിൽ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അക്രമി സംഘത്തിലെ മൂന്ന് പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...