പത്തനംതിട്ടയിലും സദാചാര ഗുണ്ടായിസം ; സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ അക്രമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം വഴിയരികില്‍ നിന്ന പെണ്‍കുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസം. പത്തനംതിട്ട വാഴമുട്ടത്താണ് സംഭവം. തന്നെ അസഭ്യം പറഞ്ഞവരോട് പെണ്‍കുട്ടി  ധൈര്യമായി പ്രതികരിക്കുകയും സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തു. മദ്യപിച്ച്‌ ഓട്ടോറിക്ഷയില്‍ വന്ന രണ്ട് പേരാണ് പെണ്‍കുട്ടിയുമായി വഴക്കുണ്ടാക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി വഴുക്കുണ്ടാക്കിയവരെ നേരിടുകയായിരുന്നു. സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘റോഡ് സൈഡില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും നില്‍ക്കുന്നതിന്റെ പ്രശ്‌നമാണോ എന്ന് അറിയില്ല. രണ്ട് പേര്‍ മദ്യപിച്ച്‌ വന്ന് അസഭ്യമായ ഭാഷയില്‍ വന്ന് സംസാരിച്ചു. മദ്യപിച്ചത് കൊണ്ട് ഞാന്‍ ഒന്നും പ്രതികരിക്കാന്‍ പോയില്ല. പക്ഷെ അവര്‍ എംഎല്‍എയെ വിളിക്കും നിങ്ങളാരാണ് ഇവിടെ നില്‍ക്കാന്‍ എന്നൊക്കെ പറഞ്ഞു. നമ്മള്‍ ഒരുപാട് നേരം മിണ്ടാതിരുന്നു.

പിന്നെയും പറയാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു. ഇങ്ങനെ കൊറേ സദാചാരക്കാരുണ്ട്. എന്റെ സ്വന്തം ആങ്ങളയാണ് ഈ നില്‍ക്കുന്നത്. ബാക്കിയുള്ളവരും അതുപോലെ തന്നെ. വീട്ടില്‍ പറഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അതുകൊണ്ട് നമുക്ക് പേടിക്കേണ്ട കാര്യമില്ല. അവര്‍ മദ്യപിച്ചാണ് വണ്ടി ഓടിക്കുന്നത്. ഞങ്ങള്‍ റോഡ് സൈഡിലാണ് നില്‍ക്കുന്നത്. അവര്‍ക്ക് നമ്മളെ പറയാനുള്ള യാതൊരു അവകാശവുമില്ല.

പിന്നെ എന്നെ അവര്‍ വളരെ മോശമായ രീതിയില്‍ തെറി പറഞ്ഞു. ഈ സദാചാരക്കാര്‍ക്ക് ആണും പെണ്ണും കൂടെ നിന്നാല്‍ അവിഹിതമാണെന്നാണ് വിചാരം. പക്ഷെ ഇപ്പോഴത്തെ പിള്ളേരോട് ചൊറിയാന്‍ വന്നാല്‍ നല്ല മറുപടി കിട്ടും. നമ്മള്‍ മിണ്ടാതെ എല്ലാം കേള്‍ക്കും എന്ന് കരുതണ്ട.’ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ തന്റെ രോഷം പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....

നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ഓണച്ചന്ത ഗ്രാമപഞ്ചായത്ത്...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം ; പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല...

0
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തിന്റെ...