ഇന്ത്യക്ക് വെന്റിലേറ്ററുകളും ചികിത്സാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടന്‍ : രാജ്യത്ത് കൊവിഡ്-19 സ്ഥിതി ദുസ്സഹമായ സാഹചര്യത്തില്‍ സഹായവാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യക്ക് വെന്റിലേറ്ററുകളും മറ്റ് ചികിത്സാ സഹായങ്ങളും ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തു.

‘ഇന്ത്യക്ക് വേണ്ടിയും അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയും എന്ത് സഹായം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്.’ ബോറിസ് ജോണ്‍സനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങിയ ബോറിസ് ജോണ്‍സണ്‍ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് യാത്ര റദ്ദാക്കിയത്.

ഇന്ത്യയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജനും കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്.

റഷ്യയോടൊപ്പം ചൈനയും ഇന്ത്യക്ക് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ അപകട സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഓക്‌സിജന്‍ ഇറക്കുമതിക്ക് ചൈനയെ അല്ല ഇന്ത്യ പരിഗണിക്കുന്നതെന്നും മറ്റ്  രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നതെന്നുമാണ് ചൈന പറയുന്നത്.

ഇന്ത്യയില്‍ കൊവിഡ്-19 സ്ഥിതി അതിദുസ്സഹമാണ്. ഡല്‍ഹിയില്‍ അടക്കം ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കൊവിഡ്-19 രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...