മംഗളൂരുവിൽ ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പോലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ നാലോ പേർ ബസ് തടഞ്ഞുനിർത്തി യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി.

ബസിനുള്ളിൽ കയറി അസഭ്യം പറയുകയും ബസിൽ നിന്ന് വലിച്ചിറക്കി വടികൊണ്ട് മർദിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മർദ്ദനത്തിന് പിന്നിൽ ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ആരോപണം ബജ്‌റംഗ്ദൾ നിഷേധിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കടയ്ക്കാട് നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു

0
പന്തളം : മാലിന്യം ശേഖരിക്കാന്‍ പോയ പന്തളം നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു....

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച...

മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി പി രാജീവ്

0
തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏകോപനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായെന്ന് മുന്‍ മന്ത്രി...

കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ്...

0
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ...