ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പനിബാധിച്ചെത്തുന്നവർ കൂടുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മഴക്കാലമായതോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പനിബാധിച്ചെത്തുന്നവർ കൂടുന്നു. കഴിഞ്ഞയാഴ്ചയിൽ ഒപിയിൽ 200 പേർവരെ പനിബാധിച്ചെത്തിയിരുന്നു. ഈ ആഴ്ചയിൽ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഡെങ്കിപ്പനിക്കേസുകളും എത്തുന്നുണ്ട്. എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
മഴക്കാലപൂർവ മുന്നൊരുക്ക യോഗത്തിൽ പനിവാർഡൊരുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബോയ്‌സ് സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ല. മെഡിക്കൽ, സർജിക്കൽ വാർഡുകളിലായി 19 കിടക്കകൾ മാത്രമാണുള്ളത്.

ഇത് പനിക്കാലത്തു മതിയാകില്ല. ഈ സാഹചര്യത്തിൽ എങ്ങനെ പനിവാർഡൊരുക്കുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ. ഇതിനിടയിൽ 108 ആംബുലൻസ് ജീവനക്കാർ ഉപയോഗിച്ചിരുന്ന മുറി പനിവാർഡാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. നാലുബെഡ്ഡുകൾ ഒരുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ഇവരോട് മുറിയൊഴിയാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശ്രമമുറി ഒഴിവാക്കുന്നതിനെ 108 ആംബുലൻസ് ജീവനക്കാർ എതിർക്കുകയാണ്. ജീവനക്കാരെ ഒഴിപ്പിക്കുമ്പോൾ സർക്കാരിന്റെ സൗജന്യസേവനമായ കനിവ് 108 ആംബുലൻസിന്റെ സേവനം പൂർണമായി നിലയ്ക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...