സ്കൂളുകളും ആശുപത്രികളും ഉള്‍പ്പെടെ 27 കെട്ടിടങ്ങള്‍കൂടി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു ; കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി വിവിധ പഞ്ചായത്തുകളിലായി 27 കെട്ടിടങ്ങള്‍കൂടി ഏറ്റെടുത്ത് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടത്. നേരത്തെ ഏറ്റെടുത്ത 164 കെട്ടിടങ്ങള്‍ക്ക് പുറമേയാണിത്.

ഓമല്ലൂര്‍, പുറമറ്റം, ചിറ്റാര്‍, കുന്നന്താനം, ഇരവിപേരൂര്‍, ആറന്മുള, ചെന്നീര്‍ക്കര, ഏറത്ത്, എഴുമറ്റൂര്‍, ചിറ്റാര്‍, കലഞ്ഞൂര്‍, കൊടുമണ്‍, കുളനട, മെഴുവേലി, മല്ലപ്പുഴശേരി, മൈലപ്ര, നാറാണമൂഴി, നിരണം, റാന്നി, റാന്നി പഴവങ്ങാടി, തുമ്പമണ്‍, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍, ഹോസ്പിറ്റലുകള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങള്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...