യുവമോര്‍ച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേഴ്സ്‌മാരെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി  യുവമോര്‍ച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നേഴ്സ്‌മാരെ ആദരിച്ചു.

കൊറോണ വൈറസ്  ലോകരാഷ്ട്രങ്ങളിൽ ഭീതി വിതച്ചു താണ്ഡവമാടുന്ന സാഹചര്യത്തിൽ ആതുരസേവനത്തിനായി സ്വന്തം ശരീരവും മനസും ഉഴിഞ്ഞുവെച്ച നേഴ്‌സുമാരോട് ഈ ലോകംതന്നെ കടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: ശ്യാം മണിപ്പുഴ പറഞ്ഞു. നേഴ്സസ് ഡേ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഹെഡ് നേഴ്‌സ് ഫെബി എബിയെ പൊന്നാട അണിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹനൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ആര്‍.നിതീഷ്, ബിജെപി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിനു വി ചെറുകോൽ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജീവ് പരിയാരത്ത്മല, നിയോജകമണ്ഡലം സെക്രട്ടറി അനീഷ് പുത്തരിയിൽ, പ്രദീപ് ആലംതുരുത്തി, തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി പി.ആര്‍.ഓ  എബി ഇട്ടി അവറാൻ, റോളി മാത്യു എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...