കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ സി.പി.എം പോളിറ്റ് ബ്യൂറോയിലും അഴിച്ചു പണിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തോടെ സി.പി.എം പോളിറ്റ് ബ്യൂറോയിലും അഴിച്ചു പണിക്ക് സാധ്യത. കോടിയേരിയുടെ പകരക്കാരനായി സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ എം.വി ഗോവിന്ദന്‍ തന്നെയാകും പൊളിറ്റ് ബ്യൂറോയിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുക. അടുത്ത കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം തീരുമാനമാകും. സംസ്ഥാനത്ത് നിന്നുളള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ പി.കെ.ശ്രീമതിയും ഇ.പി.ജയരാജനും എം.വി.ഗോവിന്ദനെക്കാള്‍ സീനിയര്‍ ആണെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിക്കുന്നയാള്‍ എന്ന പരിഗണന എം.വി.ഗോവിന്ദന് അനുകൂലമാകും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ലോഭമായ പിന്തുണകൂടി ലഭിച്ചാല്‍ എം.വി.ഗോവിന്ദന്‍ പി.ബിയിലേക്ക് അനായാസേന ഉയര്‍ത്തപ്പെടും. സംസ്ഥാന സെക്രട്ടറി ആയെങ്കിലും എം.വി.ഗോവിന്ദന്‍ ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗമല്ല. സംസ്ഥാന സെക്രട്ടറി സെക്രട്ടറിയേറ്റ് അംഗമായിരിക്കുന്നതാണ് സംഘടനാ കീഴ്വഴക്കം എന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും വൈകാതെ പുന:സംഘടന ഉണ്ടാകും. അവിടെയും കോടിയേരിയുടെ ഒഴിവിലേക്കായിരിക്കും എം.വി.ഗോവിന്ദന്റെ വരവ്. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച്‌ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായപ്പോഴും സമാനമായ സ്ഥിതിയായിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്രമായിരുന്ന പിണറായി വിജയന് സെക്രട്ടറിയായതിന് പിന്നാലെ ഇരട്ട സ്ഥാനക്കയറ്റം നല്‍കി കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും ഉള്‍പ്പെടുത്തുകയായിരുന്നു.

അന്ന് കേരള പാര്‍ട്ടിയിലെ തല തൊട്ടപ്പനായിരുന്ന വി.എസ്.അച്യുതാനന്ദന്റെ അനുഗ്രഹത്തിലും ആശിര്‍വാദത്തിലുമായിരുന്നു പിണറായിയുടെ സ്ഥാനാരോഹണം. 2018ല്‍ ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ എം.വി.ഗോവിന്ദന്‍ കേന്ദ്ര കമ്മിറ്റി അംഗമാണ്. സംസ്ഥാന സെക്രട്ടറി പദവിയില്‍ എത്തിയതോടെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോയിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സംഘടനക്ക് ശക്തിയുളള സംസ്ഥാനങ്ങളിലെ സെക്രട്ടറിമാര്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കുന്നതാണ് സി.പി.എമ്മിലെ പതിവ്. കേരളത്തില്‍ ചടയന്‍ ഗോവിന്ദന്‍ ഒഴികെയുളള എല്ലാ സംസ്ഥാന സെക്രട്ടറിമാരും പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...