കറന്‍സി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). 2020 മാര്‍ച്ച്‌ 9ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കുമോയെന്ന സംശയമുന്നയിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‌ കത്തെഴുതിയിരുന്നു. തുടര്‍ന്ന് മന്ത്രി ആര്‍ബിഐക്ക് ഈ കത്ത് കൈമാറുകയും നോട്ടുകളിലൂടെ കോവിഡ് ബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന മറുപടി ആര്‍ബിഐ നല്‍കുകയുമായിരുന്നു.

ഇതോടെ കഴിയുന്നവരെല്ലാം കോവിഡ് വ്യാപനം തടയുന്നതിനായി ഇനിമുതല്‍ പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് സിഎഐടി ദേശീയ പ്രസിഡന്റ് ബി സി ഭാര്‍ത്യ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വള്‍ എന്നിവര്‍ രംഗത്തുവന്നു. ക്രെഡിറ്റ്‌ -ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് എന്നീ വഴികളിലൂടെ പേയ്‌മെന്റുകള്‍ നടത്തുന്നതായിരിക്കും ഉചിതമെന്ന് ആര്‍ബിഐയും അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭരണകൂടം മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആര്‍ബിഐ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...