പിടി മുറുക്കാന്‍ ബിജെപി വി.മുരളീധരനെ രംഗത്തിറക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വീണ്ടും കളത്തില്‍ ഇറങ്ങിയേക്കും. കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാമെന്നാണ് നിലപാട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ഥിയാകും. മത്സര സാധ്യത മുന്നില്‍ കണ്ട് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളെ നേരിട്ട് പോയി കണ്ടു. കഴക്കൂട്ടം ഫ്ലൈ ഓവര്‍ നിര്‍മ്മാണം അടക്കമുള്ള പ്രാദേശിക വികസന വിഷയങ്ങളിലും മന്ത്രി സജീവമാണ്.

എന്നാല്‍ കേരളത്തിലെത്തുന്ന സമയങ്ങളിലെല്ലാം കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രതീക്ഷ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലെല്ലാം വലിയ മുന്നേറ്റം നടത്താനായതാണ് ബിജെപിയുടെ ആത്മവിശ്വാസം. കഴിഞ്ഞതവണ കടകംപള്ളി സുരേന്ദ്രനോട് നേരിയ വോട്ടുകള്‍ക്കാണ് വി മുരളീധരന്‍ പരാജയപ്പെട്ടത്. കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശേഷിയും ചേര്‍ന്നാല്‍ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വിജയിച്ച നേമത്തിനു ശേഷം സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം.

മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കഴക്കൂട്ടത്ത് കെ സുരേന്ദ്രനാണ് സാധ്യത. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാട് സുരേന്ദ്രന്‍ പാര്‍ട്ടിയിലെ പലരുമായും പങ്കുവെച്ചിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന കോന്നിയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആഗ്രഹം പലരും പങ്കുവെക്കുന്നുണ്ടെങ്കിലും കഴക്കൂട്ടത്തിനാണ് കൂടുതല്‍ സാധ്യത.

അതേസമയം സിറ്റിങ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിന് പകരം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കുമ്മനത്തിന്റെ പേരാണ് ജില്ലാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന്‍, നേമത്തെ സാമുദായിക സമവാക്യങ്ങള്‍ക്ക് ഇണങ്ങുന്ന സ്ഥാനാര്‍ത്ഥിയുമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്തിന്‍റെ ഭാഗമായ തദ്ദേശ വാര്‍ഡുകളില്‍ വലിയ ഭൂരിപക്ഷം നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. പ്രായാധിക്യം മൂലം ഇനി മത്സരരംഗത്ത് ഇല്ലെന്ന നിലപാട് ഒ രാജഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് സിറ്റിംഗ് എംഎല്‍എയെ മറികടന്ന് കുമ്മനത്തിന്‍റെ പേര് ജില്ലാനേതൃത്വം നിര്‍ദ്ദേശിച്ചതിനും കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...