സിനിമാ നിര്‍മാതാക്കളെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയവർക്കെതിരെ കൂടുതൽ പരാതികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കളെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ സ്ത്രീയും പുരുഷനും തിരുവനന്തപുരത്തും തട്ടിപ്പ് നടത്തി. നെടുമങ്ങാട് സ്വദേശിയുടെ വാടക വീടെടുത്ത് മുങ്ങിയ ഇവര്‍ വീട്ടുടമയുടെ അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തു. ചുള്ളിമാനൂര്‍ സ്വദേശി സെയ്ഫുദ്ദീന്‍ ആണ് സണ്ണിയുടെയും റാണിയുടെയും തട്ടിപ്പിനിരയായത്. രണ്ടുവര്‍ഷം മുമ്പാണ് സിനിമാ പ്രവര്‍ത്തകര്‍ എന്ന പേരില്‍ ജോസഫ് തോമസ് എന്ന സണ്ണിയും ജലജകുമാരി എന്ന റാണിയും ഒരു പെണ്‍കുട്ടിയും നെടുമങ്ങാട് വാടകയ്ക്ക് വീട് തേടി വന്നത്. പലതും പറ‍ഞ്ഞ് വിശ്വസിപ്പിച്ച് അഡ്വാന്‍സ് പോലും കൊടുക്കാതെ താമസവും തുടങ്ങി. ആറുമാസം താമസിച്ച് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ വാടക പോലും കൊടുക്കാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും സെയ്ഫുദ്ദീന്‍റെ കയ്യില്‍ നിന്ന് 5 ലക്ഷം രൂപയും ഇവര്‍ കൈക്കലാക്കിയിരുന്നു.

വലിയമല പോലീസില്‍ ഇരുവര്‍ക്കുമെതിരെ പരാതിയും നല്‍കി. പ്രദേശവാസികളെയും ഇവര്‍ പറ്റിച്ചിരുന്നു എന്ന വിവരം പിന്നീടാണ് സെയ്ഫുദ്ദീനറിയുന്നത്. ചുള്ളിമാനൂരില്‍ കുഴല്‍ക്കിണര്‍ കുഴിച്ച് തരാം എന്ന പേരിലും സാധനങ്ങള്‍ വാങ്ങിയ വകയിലും കടക്കാരെ പറ്റിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന പേരില്‍ ഇതേ സംഘം നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. പണം തിരിച്ച് ചോദിക്കുന്നവരെ സാമൂഹിക മാധ്യമം വഴി ആക്ഷേപിക്കുന്നത് പതിവായിട്ടും പോലീസിന് ഒന്നും ചെയ്യാനാകുന്നുമില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...