ലേശം കൗതുകം കൂടുതലാ…; പൂഞ്ഞാറിൽ വൈദികനെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ച 17 വിദ്യാര്‍ഥികള്‍ ജയിലില്‍ തന്നെ, പ്ലസ് ടു പരീക്ഷ അനിശ്ചിതത്വത്തിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്ന് പ്ലസ് ടു പരീക്ഷയ്ക്കായി വിദ്യാർഥികൾ സ്കൂളിൽ പോകുമ്പോൾ കോട്ടയത്ത് 17 കുട്ടികൾ ജയിലിൽ തുടരുകയാണ്. പൂഞ്ഞാറിൽ വൈദികനെ വണ്ടിയിടിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്ത 27 പേരിൽ പ്രായപൂർത്തിയാകാത്ത 10 പേർക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. എന്നാൽ ബാക്കിയുള്ളവർക്ക് ഇന്ന് ജാമ്യം ലഭിച്ചാലും പരീക്ഷ എഴുതാൻ പറ്റുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ജയിൽ കഴിയുന്ന കുട്ടികൾക്ക് പിന്നീട് പരീക്ഷ എഴുതാൻ അവസരമൊരുക്കുമെന്ന മന്ത്രി വാസവൻ്റെ വാക്കുകളിലാണ് വീട്ടുകാരുടെ പ്രതീക്ഷ.

വധശ്രമക്കേസ് അടക്കം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു .പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായി യുവാക്കൾ നടത്തിയ അഭ്യാസപ്രകടനം തടഞ്ഞ വൈദികനെ വാഹനം ഇടിപ്പിച്ചതായാണ് കേസ് .പരിക്കേറ്റ പൂഞ്ഞാർ സെന്‍റ്. മേരീസ് ഫൊറോനാ പള്ളി സഹവികാരി ഫാദർ ജോസഫ് ആറ്റുച്ചാലിൽ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.പ്ലസ് ടു വിദ്യാർഥികൾ സ്കൂളിലെ സെൻ്റ് ഓഫ് പരിപാടിക്ക് ശേഷം റീൽസ് എടുക്കുന്നതിനിടെ കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...